Ultimate magazine theme for WordPress.

പാസ്റ്റർ വർഗീസ് മത്തായിക്ക് മാനവ സേവാ പുരസ്കാരം

പത്തനംതിട്ട: വൈ.എം.സി.എ, യൂണി-വൈ മുൻ സംസ്ഥാന ചെയർമാൻ പാസ്റ്റർ വർഗീസ് മത്തായിക്ക് വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ്ജ് വില്യംസിൻ്റെ പേരിലുള്ള മാനവ സേവാ പുരസ്കാരം നൽകി ആദരിച്ചു. തുമ്പമൺ വൈ.എം.സി.എ ക്യാമ്പ് സെൻറ്ററിൽ നടന്ന ഗ്രാമീണ വൈ.എം.സി.എ സംഗമത്തിൽ ഡോ.ഗീവർഗീസ് മാർ തീയോഫിലോസ്‌ മെത്രാപോലീത്ത അവാർഡ് കൈമാറി. വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യുവിന്റെ അധ്യക്ഷതയിൽ നിയമഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗ്രാമീണ സംഗമം ഉദ്ഘാടനം ചെയ്തു. വൈ എം സി എ മുൻ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ്ജ്, പത്തനംതിട്ട സബ് റീജിയണൽ ചെയർമാൻ അഡ്വ.മനോജ് തെക്കേടം, അലക്‌സാണ്ടർ എം. ഫിലിപ്പ്, ഷിബു കെ.എബ്രഹാം എന്നിവർ പ്രസംഗിച്ചു.

വൈ.എം.സി.എ , യൂണി-വൈ, ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ, സണ്ടേസ്കൂൾ അസോസിയേഷൻ, പി വൈ പി എ, തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പ്രഭാഷകൻ എഴുത്തുകാരൻ എന്നീ നിലകളിലുള്ള മികവും വിലയിരുത്തിയാണ് പാസ്റ്റർ വർഗീസ് മത്തായിക്ക് പുരസ്കാരം നൽകിയത്.

Sharjah city AG