Ultimate magazine theme for WordPress.

മല്ലപ്പള്ളി സെന്റർ 65 മത് വാർഷിക കൺവൻഷൻ ജനുവരി 4 മുതൽ

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ 65 മത് വാർഷിക കൺവൻഷൻ ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ കെ. വി. ചാക്കോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സെന്റർ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ വർഗ്ഗീസ്‌ കുര്യൻ അധ്യക്ഷത വഹിക്കും. എ ജി. മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ട്‌ പാസ്റ്റർ ടി. ജെ. ശാമുവേൽ പ്രസംഗിക്കും. പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ എബി പീറ്റർ (കോട്ടയം), സണ്ണി കുര്യൻ (വാളകം), എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പ്രസാദ്‌ വെണ്ണിക്കുളം നേതൃത്വം നൽകുന്ന ഡേവിഡ്സ്‌ ഹാർപ്പ്‌ ഗാനങ്ങൾ ആലപിക്കും. 8 ഞായർ രാവിലെ 8:30 മുതൽ മല്ലപ്പള്ളി സെന്ററിലെ സഭകളുടെ സംയുക്ത ആരാധന നടക്കും .

Leave A Reply

Your email address will not be published.