വത്തിക്കാൻ സിറ്റി : പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. ഫാ ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. നാളെ ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും.
ഫാ സാൻ്റോ തോമസ്, ഫാ നെൽസൻ പുത്തൻപറമ്പിൽ, ഫാ പ്രിൻസ് തെക്കേപ്പുറം, ഫാ ജോസ് റീച്ചാസ്, ഫാ അബിൻ മാത്യു, ഫാ അബിൻ ഇല്ലിക്കൽ, ഫാ. ജോസ് ഈറ്റോലിൽ, ഫാ. ജോജി കാവുങ്കൽ, ഫാ പോൾസൺ കൊച്ചുതറ, വൈദികവിദ്യാർഥികളായ അബിൻ ജോസ്, ജെയ്‌സ് ജെയ്മി, അജയ് ജോ ജയിംസ് എന്നിവരാണ് ടീമിലുള്ളത്.

Comments are closed.