മലയാളി ഐഎഎസ് ഉദ്യോഗസ്ഥ റോഷൻ ജേക്കബിന് കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ അവാർഡ്
ലക്നൗ: കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ അവാർഡും മികച്ച പ്രവർത്തനത്തിന് ടൈം ഓഫ് ഇന്ത്യയുടെ 2022 വാർത്താതാരം എന്ന നിലയിലുള്ള പുരസ്കാരവും മലയാളി ഐഎഎസ് ഉദ്യോഗസ്ഥ റോഷൻ ജേക്കബിന്. ഉത്തർപ്രദേശിന്റെ മൈനിങ് ആന്റ് ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾ എല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്നതിനുള്ള സ്പെഷ്യൽ പുരസ്കാരമാണ് ഇന്ത്യൻ പ്രസിഡന്റിൽ നിന്നും സ്വർണ്ണമെഡലിന് അർഹയാക്കിയത്.
