സിസിലി : ‘ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ്’ എന്നറിയപ്പെടുന്ന ടെക് വ്യവസായ പ്രമുഖന്‍ മൈക്ക് ലിഞ്ചിനെ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായതായി റിപ്പോർട്ട്. ലിഞ്ചിന്‍റെ 18 വയസുകാരിയായ മകളും ഉല്ലാസ ബോട്ട് ഷെഫുമടക്കം ആറ് പേരെയാണ് കാണാതായിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്താണ് അപകടമുണ്ടായത്. ബയേഷ്യന്‍ എന്ന പേരുള്ള ഉല്ലാസബോട്ടില്‍ 22 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരില്‍ ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍ പൗരന്‍മാരും ഉൾപ്പെടുന്നു. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് 15 പേരെ രക്ഷാസേന രക്ഷപ്പെടുത്തി. ഒരു മരണം സ്ഥിരീകരിച്ചതായ് ബിബിസി റിപ്പോർട്ട് ചെയ്തു.
