തിരുവനന്തപുരം :തെക്ക് – കിഴക്കൻ അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചക്രവാതച്ചുഴി തീവ്ര ന്യൂനമർദമായി മാറിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കേരളത്തിൽ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ചൊവ്വാഴ്ച ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും പരക്കെ മഴ കിട്ടുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ കണക്കുകൂട്ടല്‍. വരും ദിവസങ്ങളില്‍ കാലവർഷം സജീവമാകും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
