ചെന്നൈ : കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്ര ചെയ്യാൻ കഴിയുന്ന സീ ഗ്ലൈഡറുകൾ വികസിപ്പിക്കാനൊരുങ്ങി സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസ്. ഐഐടി മദ്രാസുമായി ചേർന്ന് നിർമ്മിക്കാനാണ് ശ്രമം.
പദ്ധതി നിലവിൽ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തി. ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന 20 സീറ്റർ ഇലക്‌ട്രിക് സീ ഗ്ലൈഡറുകൾ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേശവ് ചൗധരി അറിയിച്ചു. കാറിന്റെ മാതൃകയിൽ രൂപകൽപന ചെയ്തിട്ടുള്ള വാഹനം ജലോപരിതലത്തിൽ നിന്ന് നാല് മീറ്റർ ഉയരത്തിൽ പറക്കുമെന്നും അതുവഴി ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.