ഡെര്‍ന :ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ചുഴലിക്കാറ്റും കനത്ത മഴയും മൂലമുണ്ടായ പ്രളയത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നതായി റിപ്പോര്‍ട്ട്. പതിനായിരത്തിലേറെപ്പേരെ കാണാതായി. മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റായ ഡാനിയേല്‍ വീശിയടിച്ചതിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. ലിബിയയിലെ ഡെര്‍ന നഗരത്തെയാണ് പ്രളയം ഏറെ ബാധിച്ചത്.
കനത്ത മഴയില്‍ ഇവിടെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡെര്‍നയില്‍ മാത്രം 2000 പേര്‍ മരച്ചതായാണ് ലഭിക്കുന്ന വിവരം. ഡെര്‍നയ്ക്കു പുറമേ കിഴക്കന്‍ ലിബിയയിലെ ബയ്ദ, വടക്കന്‍ ലിബിയയിലെ തീരപ്രദേശമായ ബെംഗസി, ബൈദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളിലും പ്രളയം കാര്യമായ നാശനഷ്ടമുണ്ടാക്കി.
