Ultimate magazine theme for WordPress.

മുസ്ലീങ്ങളെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചു ; സുവിശേഷകനെ കൊലപ്പെടുത്തി

കെനിയ : കിഴക്കൻ ഉഗാണ്ടയിൽ നടന്ന ഒരു പരിപാടിയിൽ മുസ്ലീങ്ങളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിച്ചു എന്നാരോപിച്ച് 33 കാരനായ സുവിശേഷകനെ സെപ്റ്റംബർ 6 ന് മുസ്ലീം തീവ്രവാദികൾ അടിച്ചുകൊന്നു.

കിറ്റുട്ടി നഗരത്തിലെ സുവിശേഷ പരിപാടിക്ക് ശേഷം, കിബുകു ജില്ലയിലെ കതിർയോയിലേക്ക് മടങ്ങുമ്പോൾ ഫിലിപ്പ് ബെരെ സഞ്ചരിച്ചിരുന്ന സൈക്കിളിൽ നിന്ന് വലിച്ചിറക്കി, അക്രമികൾ ഒരു വലിയ പാറകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു .
മുസ്ലീം സ്ത്രീകളും രണ്ട് മുസ്ലീം യുവാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ ക്രിസ്തുവിനെ സ്വീകരിച്ചതായി ഫിലിപ്പിനൊപ്പമുണ്ടായിരുന്ന കൂട്ടാളി പറഞ്ഞു.
സംഭവത്തിൽ ഒളിവിൽ പോയ കൊലയാളികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് കതിരിയോയിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

Leave A Reply

Your email address will not be published.