കുന്നംകുളം: യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ (ആഗസ്റ്റ് 19,20) ഇന്നും നാളെയും ധ്യാന യോഗങ്ങൾ നടക്കും. ഇന്ന് രാവിലെ ഇന്ത്യൻ ക്രിസ്ത്യൻ ചർച്ചിൽ വെച്ചും വൈകീട്ട് കക്കയം പ്രയർ ഹാളിൽ വെച്ചും നാളെ രാവിലെയും വൈകീട്ടും വടക്കാഞ്ചേരി റോഡിലൂള്ള ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ചുമാണ് യോഗങ്ങൾ നടക്കുന്നത്.
പ്രസ്തുത യോഗങ്ങളിൽ : പാ. പി.കെ മധു, പാ. ഇ.ജി ജോസ്, പാ. കെ.ജെ തോമസ്, ഡോ: സാജൻ സി.ജേക്കബ് എന്നിവർ ദൈവവചനം ശിശ്രൂഷിക്കും. പാ. അനിൽ തിമോത്തി, പാ. പി.ജെ ജോണി, പാ. സുരേഷ് എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകും

Comments are closed.