ഫിനാൻഷ്യൽ ഡിജിറ്റൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു
കുമളി: കേരള ബാങ്ക് കുമളി മെയിൻ ശാഖയുടെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ഡിജിറ്റൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു. നൂതന ബാങ്കിംഗ് ടെക്നോളജിയുടെ സുരക്ഷിതമായ ഉപയോഗ ക്രമവും ആവശ്യകതയും ജനങ്ങളിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവര സാങ്കേതിക വിദ്യയുടെ കാലത്ത് സാധാരണക്കാർ ഉൾപ്പെടെയുള്ളവർ സാമ്പത്തിക തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകുന്നത് പതിവായതോടെയാണ് ഇവരെ ബോധവത്കരിക്കുന്നതിനായി ഫിനാൻഷ്യൽ ഡിജിറ്റൽ ലിറ്ററസി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
കൂടാതെ
പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനം മുൻ നിർത്തി സംരഭങ്ങൾ തുടങ്ങുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും ക്യാമ്പിൽ ചർച്ച ചെയ്തു. കേരള ബാങ്ക് അവതരിപ്പിച്ചിട്ടുള്ള ഫിനാൻഷ്യൽ പ്രോഡക്ട്, ടെക്നോളജികൾ എന്നിവ സംബന്ധിച്ചും സുരക്ഷിതമായ എടിഎം – ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവയുടെ ഉപയോഗവും ഇതുമായി ബന്ധപ്പെട്ട പാസ് വേഡ്, ഒടിപി ട്രാൻസാക്ഷൻ പിൻ എന്നിവയുടെ സുരക്ഷിതമായ ഉപയോഗ രീതിയും സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് എങ്ങിനെയെന്നും ക്യാമ്പിൽ വിശദീകരിച്ചു.
റോസാപ്പൂണ്ടത്ത് സംഘടിപ്പിച്ച പഠന ക്യാമ്പിൽ കുടുംബ ശ്രീ വൈസ് ചെയർ പേഴ്സൺ റീജ ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബാബു ക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അഴുത ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിസന്റ് ലിസമ്മ ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. കുമളി ശാഖയിലെ ഗ്രൂപ്പ് ഫിനാൻഷ്യൽ ഓഫീസർ ഷാജി കൃര്യൻ ക്ലാസ് നയിച്ചു. എ. അബ്ദുൽ സമദ് സംസാരിച്ചു.
