കെഎസ്ആര്‍ടിസി പമ്പുകള്‍ ഇനി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു
തിരുവനന്തപുരം: ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള് നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെഎസ്ആര്‍ടിസി പമ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെഎസ്ആര്‍ടിസിയെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Faceb
