Ultimate magazine theme for WordPress.

കൊവിഡ്; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്ക്

ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി . ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിർദ്ദേശം. ഇന്ത്യയെ കൂടാതെ ലെബനോൺ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.

Sharjah city AG
Leave A Reply

Your email address will not be published.