ദരിദ്രർക്ക് പിന്തുണയുമായി കൊറിയൻ സഭ
സോൾ:സൗത്ത് കൊറിയയിൽ കഴിഞ്ഞ ദിവസം ഒരു അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജ്യത്തുടനീളം രോഷത്തിന് കാരണമാകുകയും ചെയ്തതിനു പിന്നാലെ ദരിദ്രരെ സഹായിക്കുന്നതിനുള്ള സർക്കാർ പദ്ധതികളിലെ വിടവുകൾ നികത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുമെന്ന് ദക്ഷിണ കൊറിയയിലെ ചർച്ച് ഗ്രൂപ്പുകൾ അറിയിച്ചു.
കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് പാവപ്പെട്ടവരെ സഹായിക്കാൻ ഇടപെടാൻ സോൾ അതിരൂപതയിലെ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധമാണെന്ന് കാത്തലിക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (സിപിബിസി)പ്പോർട്ട് ചെയ്തു.
ആഗസ്റ്റ് 21 നാണു ജിയോങ്ഗി പ്രവിശ്യയിലെ സുവോണിലുള്ള അവരുടെ അപ്പാർട്ട്മെന്റിൽ കുടുംബം ആത്മഹത്യ ചെയ്തത് , മോശം സാമ്പത്തിക സ്ഥിതിയും മോശം ആരോഗ്യവും ആണ് ആത്മഹത്യയിലേക്കു നയിച്ചത്.
