Ultimate magazine theme for WordPress.

ക്‌നാനായ റീജൻ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ഷിക്കാഗോ∙ വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വിഭാഗത്തിന്‍റെ റീജൻ ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മേയ് അഞ്ചിന് നടക്കുന്ന ഈ മത്സരത്തിൽ ക്നാനായ കത്തോലിക്കാ റീജനിലെ നാലാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ചെറുപുഷ്പ മിഷൻ ലീഗിന്‍റെ റീജനൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.2006 ഏപ്രിൽ 30 നാണ് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വിഭാഗത്തിനായി പ്രത്യേക റീജൻ സ്ഥാപിച്ചത്. ഷിക്കാഗോ രൂപതയിൽ സ്ഥാപിതമായ ഈ റീജന്‍റെ ആദ്യ ഡയറക്ടർ ഫാ. എബ്രഹാം മുത്തോലമായിരുന്നു. ഫാ. തോമസ് മുളവനാണ് നിലവിലെ ഡയറക്ടറും വികാരി ജനറലും. ക്നാനായ റീജനിൽ നിലവിൽ അഞ്ച് ഫൊറോനകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളും ഉണ്ട്. നാല് വർഷം മുമ്പ് നിലവിൽ വന്ന ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജനൽ കമ്മിറ്റി ഇടവകകളിലും മിഷനുകളിലും സജീവമായി പ്രവർത്തിച്ചു വരുന്നു.

Leave A Reply

Your email address will not be published.