Ultimate magazine theme for WordPress.

റാസ് അൽ ഖൈമയിൽ ക്രിക്കറ്റ് ടൂർണമെൻ്റ്

റാസ് അൽ ഖൈമ: റാക്ക് സെറാമിക്സ് മലയാള സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റ് എആർസി അങ്കണത്തിൽ അരങ്ങേറി.

ആറു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ റാക്ക് ബ്ലാസ്റ്റർ സി.സി വിജയിയായി . റണ്ണറപ്പ് ട്രോഫിക്ക് യങ്ങ് ലജൻ്റ്സ് അർഹരായി. മാൻ ഓഫ് സീരീസ് പദവിക്ക് റാക്ക് ബ്ലാസ്റ്റർ സി.സി ടീമംഗങ്ങളായ ശാം , ജസ്വിൻ എന്നിവർ അർഹരായി . ട്രോഫികൾ യഥാക്രമം മനു (റാക്ക് ബ്ലാസ്റ്റർ) , സന്തോഷ് (യങ്ങ് ലജൻ്റ്സ് ) എന്നിവർ രക്ഷാധികാരി മത്തായി സി.എം ൽ നിന്ന് ഏറ്റുവാങ്ങി.

വിവിധ പ്രവർത്തനങ്ങൾക്ക് രക്ഷാധികാരി മത്തായി സി.എം , പ്രസിഡൻ്റ് വിനോദ് , സെക്രട്ടറി അജി സക്കറിയ, ജോയിൻ്റ് സെക്രട്ടറി ലാൽ ഗോവിന്ദ്, ട്രഷറർ അനിൽ കുമാർ , സ്‌പോർട്സ് കൺവീ നേഴ്സ് റിൻസൺ, ഡൈജു എന്നിവർ നേത്യത്വം നൽകി.

Leave A Reply

Your email address will not be published.