ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി; അന്വേഷണം ആരംഭിച്ച് പോലീസ്
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിലും മതിലിലും ഖലിസ്ഥാൻ പതാകകളും മുദ്രാവാക്യങ്ങളും നാട്ടി ഖലിസ്ഥാൻ അനുകൂലർ. ധർമ്മശാലയില വിദാൻ സഭയുടെ പ്രധാന ഗേറ്റിലാണ് ഖാലിസ്ഥാൻ പതാക കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധർമ്മശാല എസ്പി ഖുഷാൽ ശർമ്മ അറിയിച്ചു.
ഇന്നലെ രാത്രി വൈകിയോ പുലർച്ചെയോ ആയിരിക്കാം കൊടി നാട്ടിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള വിനോദ സഞ്ചാരികളാകാം ഇങ്ങനെ ചെയ്തതെന്നും ഖുഷാൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്നും ധർമ്മ ശാല എസ്ഡിഎം ശിൽപ്പ ബീക്ത വ്യക്തമാക്കി. നിയമസഭയുടെ ഗേറ്റിൽ നിന്ന് ഖാലിസ്ഥാനി പതാകകൾ നീക്കം ചെയ്തിട്ടുണ്ട്.
രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതെന്നാണ് വിവരം. 1966 വരെ ഗ്രേറ്റർ പഞ്ചാബിന്റെ ഭാഗമായിരുന്ന ഹരിയാനയുടെയും ഹിമാചൽ പ്രദേശിന്റെയും ചില ഭാഗങ്ങൾ ‘ഖാലിസ്ഥാന്റെ’ ഭാഗമായി ഖലിസ്ഥാനി ഘടകങ്ങൾ അവകാശപ്പെടുന്നു. ഐഎസ്ഐ പിന്തുണയുള്ള വിഘടനവാദികളുടെ ആശയമാണിത്. ഹിമാചൽ പ്രദേശിനെയും ഹരിയാനയെയും ഖലിസ്ഥാനിൽ’ ‘ലയിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം
