Ultimate magazine theme for WordPress.

കേരളം വീണ്ടും ഒന്നാമത്

നിതി ആയോഗിന്റെ എസ്ഡിജി ഇന്ത്യ സൂചിക 2020-21 ൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. ബിഹാർ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു കഴിഞ്ഞ വർഷത്തേക്കാൾ 5 പോയിന്‍റ് കൂടുതലുണ്ട്

സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക പരാമീറ്ററുകളിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള സൂചിക (എസ്ഡിജി) വിലയിരുത്തുന്നു
75 പോയിന്‍റുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 74 പോയിന്‍റുമായി ഹിമാചല്‍ പ്രദേശും തമിഴ്‌നാടും രണ്ടാമതെത്തി. ബീഹാറാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. സാമൂഹിക, സാമ്പത്തിക , പാരിസ്ഥിതിക വികസനത്തിന്‍റെ തോതാണ് സുസ്ഥിര വികസന ഇന്‍ഡക്‌സ് ( Sustainable Development Goals India Index). നീതി ആയോഗാണ് (NITI Ayog) ഇത് തയ്യാറാക്കുന്നത്.

Sharjah city AG