Ultimate magazine theme for WordPress.

കേരളാ സുവാർത്ത യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

തിരുവല്ല : കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലെ 1986-88 ബാച്ചിലെ വേദ വിദ്യാർഥികളുടെ നല്ല ഭടൻ വാട്സാപ്പ് കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാമത് സുവാർത്ത യാത്ര നവംബർ 5 ന് ബഥനി അക്കാഡമി ചെയർമാൻ ഡോ. മാത്യൂസ് ചാക്കോ പ്രാർഥിച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവൽക്കരണ സന്ദേശ യാത്ര കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തും. ട്രാക്റ്റ് വിതരണം, ഗാനസന്ധ്യ, ബോധവൽക്കരണക്ലാസുകൾ എന്നിവയും നടക്കും
ജാഥയിൽ പാസ്റ്റർ എൻ.വി സഖറിയ നേതൃത്വം നൽകും പാസ്റ്റർമാരായബഞ്ചമിൻ തോമസ്, കെ.ജെ ഫിലിപ്പ്, ജയിംസ് ജോർജ് വർഗീസ് എന്നിവർ ജാഥാംഗങ്ങളാണ് നവംബർ 30 ന് യാത്ര വെണ്ണിക്കുളം ബഥനി അക്കാഡമി ക്യാംപസിൽ സമാപിക്കും.

Sharjah city AG

Comments are closed.