കൊച്ചി : വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരായവർക്ക് വേണ്ടി ഞായറാഴ്ച കുര്‍ബാനയിൽ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ ആഹ്വാനം ചെയ്തു.
വയനാട്/ കോഴിക്കോട് മേഖലകളിലെ രൂപതകൾ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെയും സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അതിനു നന്ദി അറിയിക്കുകയാണെന്നും കെസിബിസി അധ്യക്ഷൻ പ്രസ്താവനയില്‍ പറയുന്നു.
