ഷിംല : ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലും മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര് മരിച്ചു, 20 ലേറെ പേരെ കാണാതായി.
പ്രദേശത്തേക്കുള്ള റോഡ് തകർന്നതിനാൽ രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Comments are closed.