Ultimate magazine theme for WordPress.

റാസ്‌ അൽ ഖൈമയിൽ കെ സി സി യുടെ നേതൃത്വത്തിൽ നക്ഷത്ര രാവ് 2024

റാസ്‌ അൽ ഖൈമ: കെ സി സി റാസ് അൽ ഖൈമ സോണിന്റെ നേതൃത്വത്തിൽ ക്രിതുമസ്സ് പുതുവത്സര ആഘോഷം നക്ഷത്ര രാവ് 2024 ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു.

വെള്ളിയാഴ്ച വൈകിട്ട് നാലിന് നടന്ന കുട്ടികൾ ക്കുള്ള ചിത്രരചന മത്സരത്തിൽ മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കൈത്തുടി ബീറ്റ്സ് അവതരിപ്പിച്ച സംഗീതവിരുന്നും വിവിധ വിദ്യാർത്ഥികളുടെ പ്രോഗ്രാമുകളും നടന്നു.
പൊതു സമ്മേളനത്തിൽ സോണൽ പ്രസിഡന്റ്‌ സിറിൽ വർഗ്ഗീസ് വടക്കടത്ത് അച്ചൻ അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ്‌ സഭ ബാംഗ്ലൂർ ഭദ്രാസന അധിപൻ ഗീവർഗ്ഗീസ് മാർ ഫിലേക്സിനോസ് മെത്രാപ്പോലിത്താ ഉത്ഘാടനം നിർവഹിച്ചു.

മാർത്തോമാ ഇടവക വികാരി മഞ്ജുനാദ് സുന്ദർ അച്ചൻ,കത്തോലിക്കാ ഇടവക വികാരി ജോയ് മനാച്ചേരിൽ അച്ചൻ,ഇവാഞ്ജലിക്കൽ ഇടവക വികാരി കുര്യൻ സാം വർഗ്ഗീസ്, ട്രഷറർ
ഡെജി പൌലോസ്, എന്നിവർ ആശംസകൾ അറിയിച്ചു.

പ്രോഗ്രാം കൺവീനർ അജി സഖറിയ സ്വാഗതവും സെക്രട്ടറി ഷാജി തോമസ് നന്ദിയും അറിയിച്ചു.

എബി ആനിക്കാട്,ആനി ഫിലിപ്പ്,നിം എബ്രഹാം,മോൻസി ജേക്കബ്, മെൽവിൻ തോമസ്,ഡോ.തോമസ് ചെറിയാൻ,സുനിൽ കെ ചാക്കോ,മിഥുൻ മാത്യു,ഷിബു കെ,ജെറി ജോൺ,ഷെറി അനൂപ്,ജെബൻസി,ഷൈജു കെ പി,ഷൈജു സി ജോൺ,എബിൻ ചാക്കോ, റോബിൻ വർഗ്ഗിസ് എന്നിവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.