ക്രിസ്ത്യൻ ആരാധനക്ക് വിലക്ക് ഏർപ്പെടുത്തി കർണാടക ; അന്താരാഷ്ട്ര ക്രിസ്ത്യൻ സമൂഹം ആശങ്കയിൽ
ബന്നിമാര്‍ദാട്ടി: കര്‍ണാടക പോലീസ് ആരാധന നടത്തുന്നതില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹത്തെ വിലക്കി . ഹസന്‍ ജില്ലയിലെ ബന്നിമാര്‍ദാട്ടിയിലെ ക്രിസ്ത്യന്‍ വിഭാഗക്കാരെയാണ് മതച്ചടങ്ങളുകളുകളില്‍ നിന്നും ഒത്തുച്ചേരലില്‍ നിന്നും വിലക്കിയതെന്ന് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി നാലിനാണ് സംഭവം നടന്നത്. ബന്നിമാര്‍ദാട്ടിയില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ വെച്ച് 15 ക്രിസ്ത്യന്‍ കുടുംബങ്ങളോട് ക്രിസ്ത്യന്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദു എന്ന നിലയിലും ക്രിസ്ത്യന്‍ എന്ന നിലയിലും സര്‍ക്കാരില്‍ നിന്നുള്ള ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും ഡി.സി.പി പറഞ്ഞു. ഗ്രാമത്തിലെ അമ്പതോളം വരുന്ന ക്രിസ്ത്യാനികളിലാരും തന്നെ ജന്മനാ ക്രിസ്ത്യാനികളല്ലെന്നും ഭീഷണിപ്പെടുത്തിയോ തെറ്റിദ്ധരിപ്പിച്ചോ മതത്തില്‍ ചേര്‍ത്തവരാണെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
