കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 9 മുതല്‍
കരിയംപ്ലാവ്: 74-ാമത് കരിയംപ്ലാവ് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ ജനുവരി 9മുതൽ . ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളില്‍ ദൈവ ദാസന്മാരായ റവ. ഡോ. ഒ. എം. രാജുക്കുട്ടി, റവ. ഡോ. ഫിന്നി ഏബ്രഹാം, റവ. റ്റോമി ജോസഫ്, റവ. അലെക്‌സ് വെട്ടിക്കല്‍, റവ. ഡോ. ഇട്ടി ഏബ്രഹാം, റവ. വി. റ്റി. റെജിമോന്‍, ഡോ. കെ. സി. വര്‍ഗ്ഗീസ്, റവ. സണ്ണി താഴോംപള്ളം എന്നിവര്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍ ജാന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഗീതവിഭാഗമായ സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് ആരാധനകള്‍ക്കു നേതൃത്വം നല്‍കും.
