Ultimate magazine theme for WordPress.

ലോസ് ആഞ്ചലസ് പ്രഥമ വനിതാ മേയറായി സത്യപ്രതിജ്ഞ ചെയ്ത് കരേണ്‍ ബാസ്

കാലിഫോര്‍ണിയ: ലോസ് ആഞ്ചലസ് മേയറായി കരേണ്‍ ബാസ്സ്‌ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഡിസംബര്‍ 11 ഞായറാഴ്ചയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബ്ലാക്ക് വനിത മേയര്‍ പദവി അലങ്കരിക്കുന്നത്.

ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും എത്തിയിരുന്നു. സിറ്റി നേരിടുന്ന പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക എന്ന് സത്യപ്രതിജ്ഞ ചടങ്ങിനുശേഷം മേയര്‍ പറഞ്ഞു. സിറ്റിയുടെ തെരുവോരങ്ങളില്‍ 40,000 പേരാണ് ഭവനരഹിതരായി കഴിയുന്നത്. രാജ്യത്തെ ഏറ്റവും ജനനിബിഢമായ സിറ്റി എന്ന ദുഷ്‌പേര് ലോസ് ആഞ്ചലസാണ് എന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും, എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിട സൗകര്യങ്ങള്‍ നല്‍കുമെന്നും മേയര്‍ പറഞ്ഞു.

2020 നേക്കാള്‍ 1.7 ശതമാനം കൂടുതല്‍ ഭവനരഹിതരാണ് ഇപ്പോള്‍ ഉള്ളത്. അടുത്ത വര്‍ഷാവസാനത്തോടെ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് മേയര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബൈഡന്‍ ഭരണകൂടവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും, ഈ ബന്ധം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.

Sharjah city AG