പാസ്റ്റർ വൈ റെജി
ഓവർസിയർ
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്
എൻ്റെ വീട്ടിൽ ദിവസങ്ങൾ താമസിക്കുകയും എൻ്റെ സഭയിലും സെന്ററിലും വന്ന് നിരവധി തവണ പ്രസംഗിക്കുകയും ചെയ് തിട്ടുണ്ട്.
പെന്തെക്കോസ്ത് ഉപദേശ സത്യങ്ങളുടെ കാവൽ ഭടൻ ആയിരുന്നു കാനം അച്ചൻ. അദ്ദേഹവും ഞാനുമായി ദീർഘകാലത്തെ വ്യക്തിബന്ധം പുലർത്തിയിരുന്നു. എൻ്റെ വീട്ടിൽ ദിവസങ്ങൾ താമസിക്കുകയും എൻ്റെ സഭയിലും സെന്ററിലും വന്ന് നിരവധി തവണ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
സുവിശേഷകൻ പി ഐ ഏബ്രഹാമിൻ്റെ (കാനംഅച്ചൻ) നിര്യാണത്തിലൂടെ നഷ്ടമായത് ദാർശനികനായ പെന്തെക്കോസ്ത് വക്താവിനെയാണ്. ചർച്ച് ഓഫ് ഗോഡ് സമൂഹത്തിന് ഈ വിയോഗം അത്യന്തം വേദനാജനകവും നൊമ്പരപ്പെടുത്തുന്നതുമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ക്രിസ്തീയ പ്രത്യാശയും അനുശോചനവും അറിയിക്കുന്നു.
