പുനലൂർ : എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നു. ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ പി.റ്റി.ഷിൻസ് നേര്യമംഗലം, രാജൻ ഫിലിപ്പ് യു.എസ്.എ, തോമസ് ഏബ്രഹാം യു.എസ്.എ എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും.
പാസ്റ്റേഴ്സ് ജെ.ജോസഫ് മൂവാറ്റുപുഴ, പി.സജി ദോഹ, മാത്യു കോരുത് തിരുവനന്തപുരം എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും. സി. എ. ക്വയർ മൂവാറ്റുപുഴ, ദോഹ എ.ജി.ക്വയർ, പാസ്റ്റർ പോൾ & ഫാമിലി ലീഡ്സ് -യു.കെ എന്നിവർ ഗാനശുശ്രൂഷ നയിക്കും.
2023 ഒക്ടോബർ 1 രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. Zoom ID: 89270649969
പാസ്കോഡ്: 2023
പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ), ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ), റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു. വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453

Comments are closed.