പത്തനംതിട്ട: തുടയെല്ലു പൊട്ടി കിടപ്പിലായ വീട്ടമ്മ സഹായം തേടുന്നു. മുണ്ടുകോട്ടക്കൽ ചിറക്കര രാജ്ഭവനിൽ കമലാഭായിയാണ് ഏഴു വർഷമായി ദുരിതജീവിതം നയിക്കുന്നത്. 2017ൽ വീടിനുള്ളിൽ വീണ് തുടയെല്ലു പൊട്ടി കിടപ്പിലായതാണ്. ഒരു മാസത്തോളം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ നടത്തി വിട്ടിൽ വിശ്രമിച്ചു. വാക്കർ ഉപയോഗിച്ചാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി നീങ്ങിയിരുന്നത്. എന്നാൽ വീണ്ടും വീണതോടെ കമലാഭായി പൂർണമായും കിടപ്പിലായി.
ഭർത്താവിനെ കാണാതായ 2004ൽ മുതൽ രണ്ടു പെൺമക്കളുടെ സംരക്ഷണവും വീട്ടുചെലവുകളും വഹിച്ചിരുന്ന ഇവർ കിടപ്പിലായതോടെ വീട് പട്ടിണിയായി. രമാഭായിയുടെ ചികിത്സയും പെൺമക്കളുടെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയും മുടങ്ങി. സന്നദ്ധപ്ര വർത്തകരും ചില ദേവാലയ അധികൃതരും നൽകുന്ന സഹായമാണ് കുടുംബത്തിനു തുണയാകുന്നത്.
മേൽക്കൂരയ്ക്ക് ഇട്ട ആസ്ബറ്റോസ് ഷീറ്റുകൾ പലതും പൊട്ടിയതിനാൽ ചോർന്നൊലിക്കുകയാണ്. രണ്ടുമുറി വീടും തകർച്ചയിലാണ്. ദുരിത ജീവിതത്തിന് അറുതി വരുത്താൻ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുബം .
ഫോൺ: 9947302599
അക്കൗണ്ട് നമ്പർ
SBI ACCOUNT NO :20364983203
REMYA C R .
IFSC SBIN0008634
KOZHENCHERRY BRANCH