ജസ്റ്റിസ് എസ്‌വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് ജസ്റ്റിസ് എസ് വ ഭട്ടിയെ നിയമിച്ചു. അക്ടിങ് ചീഫ് ജസ്റ്റിസായാണ് നിയമനം. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായിട്ടായിരുന്നു ശുപാർശ നൽകിയിരുന്നത്. എന്നാൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയാണ് നിയമനം നൽകിയിരിക്കുന്നത്. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്.
