വാഷിംഗ്‌ടൺ : ഇസ്രായേൽ ഹിസ്ബുള്ളയോട് യുദ്ധം ചെയ്യുമ്പോൾ യുഎൻ സമാധാന സേനയ്ക്ക് നേരെ ആക്രമണം നടത്തരുതെന്ന് ജോ ബൈഡൻ. രണ്ട് തവണ യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രായേൽ വെടിയുതിർത്തതിന് പിന്നാലെയാണ് ജോ ബൈഡൻ്റെ നിർദേശം.
യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ബോധപൂർവമായ ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണെന്ന് യുഎൻ സമാധാന സേന നേരത്തെ ഇസ്രായേലിനെ അറിയിച്ചിരുന്നു. നകുരയിലെ യുണിഫിൽ ബേസിന് ചുറ്റും ക്യാമ്പ് ചെയ്തിരുന്ന ഐഡിഎഫ് സൈനികർ പെട്ടെന്നുള്ള അപകട മുന്നറിയിപ്പിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് സൈന്യത്തിൻ്റെ വിശദീകരണം.
