Official Website

ജെ ബി കോശി കമ്മിഷൻ: ചർച്ച് ഓഫ് ഗോഡിൽ സ്റ്റേറ്റ് ഓവർസിയർ അധ്യക്ഷനായി പുതിയ സമിതി

0 322

മുളക്കുഴ: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാനായി ചർച്ച് ഓഫ് ഗോഡിൽ സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് അധ്യക്ഷനായി പുതിയ സമിതി.

പാസ്റ്റർമാരായ വൈ റെജി( അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്) പി സി ചെറിയാൻ(കൗൺസിൽ അംഗം) ജെ ജോസഫ് ( സണ്ടേസ്കൂൾ പ്രസിഡൻ്റ്) സാംകുട്ടി മാത്യു( മീഡിയാ ഡയറക്ടർ ) ജെയ്സ് പാണ്ടനാട് ( അപ്പോളജറ്റിക്സ് ഡയറക്ടർ) ബ്രദർ ജോസഫ് മറ്റത്തുകാല( സ്റ്റേറ്റ് ബോർഡ് സെക്രട്ടറി) അജി കുളങ്ങര( സ്റ്റേറ്റ് ബോർഡ് ജോ.സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

സഭയിലെ വിശ്വാസികളെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയും അതിനുള്ളപ്രവർത്തനം ഊർജിതമാക്കുകയും കമ്മീഷൻ്റെ നിർദ്ദേശങ്ങളെ സംബന്ധിച്ച് ശുശ്രൂഷകന്മാരുടെ ഇടയിൽ ബോധവത്കരണം നടത്തുകയുമാണ് പുതിയ സമിതിയുടെ ലക്ഷ്യം.

Comments
Loading...
%d bloggers like this: