ജമ്മു കശ്‍മീർ : കുൽഗാം ജില്ലയിൽ പൊലീസും ഭീകരരും തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. സൈന്യവും ജമ്മു കശ്‌മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്.
2 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. കശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസം ഭീകരർ വെടിയുതിർത്തിരുന്നു. സംഭവത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
