ക്രൈസ്തവര്‍ക്ക് തങ്ങളുടെ ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു
ലണ്ടൻ:ക്രൈസ്തവര്‍ക്ക് തങ്ങളുടെ ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സംഘടന.യൂറോപ്പിലെയും, ലാറ്റിന്‍ അമേരിക്കയിലെയും “ദി ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ്” (ഒ.ഐ.ഡി.എ.സി) എന്ന നിരീക്ഷക സംഘടനയും, ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡമും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.ക്രിസ്ത്യന്‍ രാഷ്ട്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുകയാണ് എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. പലരും ജീവിതം, വിവാഹം, കുടുംബം തുടങ്ങിയവയെ കുറിച്ചുള്ള തങ്ങളുടെ ക്രിസ്തീയ കാഴ്ചപ്പാടും രഹസ്യമായി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവരായിരുന്നു. പലയിടത്തും നിയമ നടപടികള്‍ നേരിടേണ്ടി വരുമോ, ശിക്ഷകള്‍ നേരിടേണ്ടി വരുമോ എന്നൊക്കെ ഭയപ്പെട്ട് ആണ് പലരും തങ്ങളുടെ വിശ്വാസം മൂടിവെക്കാൻ ഇടയാകുന്നത്.
