എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഐസക് വി. മാത്യുവിൻ്റെ രാജി അംഗീകരിച്ചു
സഭാനേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് ,എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് രാജിവച്ച ഡോ: ഐസക് വി. മാത്യുവിൻ്റെ രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചു
പുനലൂർ: സഭാനേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് രാജിവച്ച ഡോ: ഐസക് വി. മാത്യുവിൻ്റെ രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചു. ഒക്ടോബർ 1ന് കൂടിയ മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജിക്കത്ത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുത്തത്. സൂപ്രണ്ട് പി.എസ്. ഫിലിപ്പ് പിന്നീട് ഇറക്കിയ പ്രസ്താവനയിലാണ് ഈകാര്യം അറിയിച്ചത്.ഐസക് വി മാത്യു ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ കമ്മറ്റി ഈ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്
ഔപചാരികമായി രാജിക്കത്ത് സൂപ്രണ്ടിനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ നൽകുന്നതിന് പകരം ഐസക് വി. മാത്യു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും എക്സിക്യൂട്ടീവ് കമ്മിറ്റി ദുഃഖമറിയിച്ചിട്ടുണ്ട്.
