ടെൽഅവീവ് : ഹമാസ് മുന്നോട്ടുവെച്ച വെടിനിർത്തൽ -ബന്ദിമോചന നിർദേശം തങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മധ്യസ്ഥ ചർച്ചക്ക് പ്രതിനിധികളെ അയക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. മധ്യസ്ഥ ചർച്ചകൾക്ക് ഈജിപ്തിനെയും ഖത്തറിനെയും തുർക്കിയയെയുമാണ് ഹമാസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ബന്ദികളെ വിട്ടയക്കുകയും ഗാസയിൽ നിന്ന് ഇസ്രായേൽ സേന പൂർണമായും പിൻവാങ്ങുകയുമാണ് പ്രധാന നിർദേശങ്ങൾ. ഈ നിർദേശത്തിന് യുഎസിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയുണ്ട്.
