Ultimate magazine theme for WordPress.

*ജെറുസലേമിൽ ലാറ്റിൻ പാത്രിയാർക്കീസിനെ ഇസ്രായേൽ പോലീസ് തടഞ്ഞു*

 

 

ജെറുസലേം : ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയെ വിശുദ്ധ സെപ്പൾക്കർ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ പോലീസ് തടഞ്ഞു. ഓശാന ഞായർ തിരുക്കർമ്മങ്ങൾക്കായി പള്ളിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. വിശുദ്ധ സെപ്പൾക്കർ പള്ളിയുടെ ഔദ്യോഗിക ഗാർഡിയൻ ഫാദർ ഫ്രാൻസെസ്കോ ഇൽപോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരെയും തടഞ്ഞ പോലീസ് നിർബന്ധപൂർവ്വം തിരിച്ചയക്കുകയായിരുന്നുവെന്ന് പാത്രിയാർക്കീറ്റ് അറിയിച്ചു.

സുരക്ഷാ കാരണങ്ങളാലും ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡിന്റെ നിയന്ത്രണങ്ങളാലും ഇത്തവണത്തെ പരമ്പരാഗതമായ ഓശാന ഞായർ പ്രദക്ഷിണങ്ങളും ആഘോഷങ്ങളും റദ്ദാക്കിയിരുന്നു.

Sharjah city AG

Comments are closed.