വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു
തൽഅവിവ :വെസ്റ്റ്ബാങ്കിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു.
തെക്കൻ നഗരമായ ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ വ്യാഴാഴ്ച രാവിലെയാണ് അയ്മൻ മഹ്മൂദ് മ്ഹെയ്‌സെൻ (29) കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ബുധനാഴ്ച വൈകി വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിന് പുറത്തുള്ള യാബാദ് ഗ്രാമത്തിൽ നടത്തിയ റെയ്ഡിനിടെ ഇസ്രായേൽ സൈന്യം (40) കാരനായ ബിലാൽ അവദ് ഖബാഹയെ വധിച്ചതായും മന്ത്രാലയം അറിയിച്ചു.
