ഗാസ : ഹമാസ് ബന്ദികളാക്കിയവരില്‍ ഒരാളെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെട്ട ഖയിദ് ഫർഹാൻ അല്‍ഖാദി എന്ന 53 -കാരനെയാണ് ഇസ്രയേല്‍ സൈന്യം ഹമാസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്.
തെക്കൻ ഗാസയില്‍, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ തുരങ്കത്തില്‍നിന്നാണ് ഖയിദ് ഫർഹാൻ അല്‍ഖാദിയെ ഇസ്രയേല്‍ സൈന്യം രക്ഷപെടുത്തിയത്. ഹമാസ് ബന്ദികളാക്കിയവരില്‍ 108 പേരെ കൂടി ഇനിയും മോചിപ്പിക്കാനുണ്ട്.
