Ultimate magazine theme for WordPress.

ഖാന്‍ യൂനിസിൽ ഇസ്രയേല്‍ വ്യോമാക്രമണം; 25 പേര് കൊല്ലപ്പെട്ടു

ജെറുസലേം : ഖാന്‍ യൂനിസിന് സമീപം സ്‌കൂള്‍ സമുച്ചയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 53 ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നും ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖാന്‍ യൂനിസ് നഗരത്തിന് കിഴക്കുള്ള അബാസന്‍ പട്ടണത്തിലെ കുടിയിറക്കപ്പെട്ട ആളുകളെ താമസിപ്പിച്ചിരുന്ന ഒരു സ്‌കൂളാണ് ഇസ്രായേല്‍ ലക്ഷ്യം വെച്ചതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഉയരുമെന്ന് ആശങ്കപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.