Ultimate magazine theme for WordPress.

റഷ്യ കുട്ടികളോട് ചെയ്തത് കൊടിയ പാപമാണെന്ന് ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ്

ഉക്രെയ്ൻ : ഉക്രെയ്ന്റെ തലസ്ഥാന നഗരമായ കീവിൽ കുട്ടികളുടെ ആശുപത്രിക്കുനേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ദുഃഖം രേഖപ്പെടുത്തി

“ഈ ആക്രമണം, പ്രതികാരത്തിനായി സ്വർഗത്തോടു നിലവിളിക്കുന്ന പാപമാണ്. കാരണം, ജീവൻ രക്ഷിക്കാനായി പലവിധ ശസ്ത്രക്രിയകൾക്കു വിധേയരാകേണ്ട കുട്ടികളെയാണ് റഷ്യൻ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. പല കുഞ്ഞുങ്ങളെയും ആ സമയത്ത് ശസ്ത്രക്രിയയ്ക്കു വിധേയരാക്കുകയായിരുന്നു. ദൈവത്തിൻ്റെ നാമത്തിൽ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തെ ഞങ്ങൾ അപലപിക്കുന്നു” – സഭാധ്യക്ഷൻ പങ്കുവച്ചു

Sharjah city AG

Comments are closed.