ഇസ്രയേൽ ഹമാസ് യുദ്ധം കടുക്കുതിനിടയിൽ ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണ്. ഇതിൽ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തിൽ പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
ആക്രമണത്തിൽ 413 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി1000ത്തോളം പേർ കൊല്ലപ്പെട്ടു. കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തും.
എന്നാൽ ഹമാസിനെ ഇറാൻ പിന്തുണക്കുന്നുണ്ടെന്നും ഹമാസിന് ആവശ്യമായ യുദ്ധ സാമഗ്രഹികൾ അവർ നൽകുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ അരോപിച്ചു. ഈ ക്രൂരതയ്‌ക്ക് പിന്നിലെ ഭീകരർ വലിയ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി എത്രയും വേഗം ഭീകരർക്ക് മറുപടി നൽകുമെന്നും നൗർ ഗിലോൺ വ്യക്തമാക്കി.
