ഇസ്രയേലിന് പിന്തുണയുമായി ബൈഡൻ
വാഷിങ്ടൺ: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ഖ്വാസീം ഈസ കൊല്ലപ്പെട്ടതിന് പിന്നാലെ കിഴക്കൻ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹമാസ്. ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 16 പ്രധാന നേതാക്കള്‍. കൊല്ലപ്പെട്ടിരുന്നു.ആക്രമണം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കയും രംഗത്ത് വന്നു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിന് പുറമെ പ്രശ്നപരിഹാരത്തിനായി സമാധാന ദൂതനേയും അമേരിക്ക അയച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ തുടങ്ങിയ അക്രമങ്ങൾ വർദ്ധിച്ച ശേഷം ഗാസയിൽ 65 പേർ കൊല്ലപ്പെട്ടുവെന്ന് എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ ആറ് പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ അധികൃതർ അറിയിച്ചത്.ഇതിനിടെ ഇസ്രയേൽ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളും അഭ്യര്‍ത്ഥിച്ചു. ഗാസ സിറ്റി ബ്രിഗേഡ് കമാൻഡറും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിലെ മറ്റ് 15 അംഗങ്ങളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇക്കൂട്ടത്തിൽ മിസൈൽ ടെക്നോളജി തലവൻ ജോമ തഹ്ലയും ഉള്‍പ്പെടുന്നുണ്ട്. 2014ന് ശേഷം ഹമാസിന് നഷ്ടമാകുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗത്തിന്റെ മേധാവി കൂടിയാണ് ജോമ തഹ്ല. ഖ്വാസീം ബ്രിഗേഡിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയിരുന്നത്.ജെറുസലേം അല്‍ അഖ്‍സ പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രായേല്‍ – പലസ്‍തീന്‍ പ്രശനം കൂടുതല്‍ രൂക്ഷമായി മാറിയിരിക്കുന്നത്. മേയ് 10ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് മാധ്യമങ്ങളെ അറിയിക്കുന്നത് ഇതിൽ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നതായാണ് പലസ്‍തീന്റെ അവകാശപ്പെടുന്നത്.
