Ultimate magazine theme for WordPress.

കിഴക്കൻ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 19പേർ കൊല്ലപ്പെട്ടു

കെയ്റോ: കിഴക്കന്‍ ജബലിയയില്‍ ശനിയാഴ്ച രാത്രിയില്‍ വ്യോമാക്രമണവും സ്‌ഫോടനവും നടത്തി ഇസ്രായേല്‍.ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 35,034 ആയി ഉയര്‍ന്ന് ഗാസയിലെ ആകെ മരണങ്ങള്‍.ഗാസാ സിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ് ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചത്. ഗാസയിലെ ചരിത്രപരമായ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും വലുതാണ് ജബലിയയിലേത്.ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാര്‍ക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.