Ultimate magazine theme for WordPress.

ഇസ്രായേൽ ലബനനിൽ 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവും പണവും കണ്ടെത്തി

ബെയ്‌റൂട്ട് : കൊല്ലപ്പെട്ട ഹസന്‍ നസറുള്ളയുടെ ബങ്കറില്‍ നിന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് കോടിക്കണക്കിനു ഡോളറിന്റെ സ്വര്‍ണവും പണവും കണ്ടെത്തി. ലബനനിലെ ആശുപത്രിക്ക് താഴെയുള്ള ഹിസ്ബുള്ള ബങ്കറില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവും പണവുമാണ് കണ്ടെത്തിയത്.

ഇസ്രയേലിൻ്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതർ അഭ്യർഥിച്ചു. കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിലുണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.

Sharjah city AG
Leave A Reply

Your email address will not be published.