Ultimate magazine theme for WordPress.

യിശ്മായേലിന്റെ സന്തതികള്‍ ക്രിസ്തുവിനെ തിരയുന്നു

 

 

മിഡില്‍ ഈസ്റ്റ്: മിഡില്‍ ഈസ്റ്റിലെ യിശ്മായേലിന്റെ സന്തതികള്‍ എന്നറിയപ്പെടുന്ന സമൂഹത്തിന്റെ ഇടയില്‍ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷത്തിന്റെ മുന്നേറ്റം കണ്ടു തുടങ്ങിയതായും നിരവധി പേര്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നതായും റിപ്പോര്‍ട്ട്. അബ്രഹാമിന്റെയും ഹാഗാറിന്റെയും മകനായ ഇസ്മായേലിലേക്ക് അവരുടെ വംശപരമ്പരയെ കണ്ടെത്തുകയാണ് ഈ സമൂഹം. മിഡില്‍ ഈസ്റ്റില്‍ ഉടനീളം ചിതറിക്കിടക്കുന്ന യിശ്മായേലിന്റെ പിന്‍ഗാമികള്‍ ചരിത്ര പരമായി സുവിശേഷത്തെ പരസ്യമായി എതിര്‍ക്കുകയും, സുവിശേഷീകരണത്തിനു പ്രതികൂലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ്.

എന്നാല്‍ ഈ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയെന്നാണ് യിശ്മായേല്യരുടെ ഇടയില്‍ പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യൻ മിഷണറിയും അണ്‍ചാര്‍ട്ടഡ് മിനിസ്ട്രീസ് പ്രസിഡന്റുമായ ടോം ഡോയല്‍ വെളിപ്പെടുത്തുന്നത്. അവരുടെ ഭൂതകാലത്തെ വെളിപ്പെടുത്തിക്കൊണ്ട് ഉല്‍പ്പത്തിയിലെ യിശ്മായേലുമായി ബന്ധിപ്പിച്ച്‌ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാല്‍ ബന്ധിപ്പിക്കുകയാണ് ഞങ്ങള്‍. അവരുടെ വിശ്വാസത്തിലൂടെയുള്ള യാത്ര എത്തിച്ചേരുന്നത് യേശുക്രിസ്തുവിലേക്കാണ്. ഡോയല്‍ വിശദീകരിക്കുന്നു. തീവ്രവാദം, പട്ടിണി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ ഒട്ടനവധി പ്രതിസന്ധികളാല്‍ കഴിയുന്ന പ്രദേശങ്ങളില്‍ നിരവധി യിശ്മായേല്യരും ഉണ്ട്. ആത്മാവിന്റെ അനുഭവങ്ങള്‍ അവരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുന്നു. തുടര്‍ന്ന് അവരോട് ദൈവവചനം പങ്കുവെയ്ക്കുന്നു. പഠിപ്പിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ സഭയായിത്തീരുന്നു, അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഡോയല്‍ പറയുന്നു.

 

1 Comment
  1. vorbelutrioperbir says

    I see something genuinely special in this website .

Leave A Reply

Your email address will not be published.