Ultimate magazine theme for WordPress.

*ഭീകരവേട്ടയ്ക്ക് പകരംവീട്ടാൻ ഇറാന്റെ ‘ഹിറ്റ്‌ലിസ്റ്റ്’; ആപ്പിളും ഗൂഗിളും ഉൾപ്പെടെ 18 യുഎസ് കമ്പനികൾക്ക് നേരെ ആക്രമണ ഭീഷണി*

 

 

തെഹ്‌റാൻ (ഇറാൻ): ഇറാനിൽ നടന്നുവരുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല, ബോയിംഗ് തുടങ്ങി ലോകപ്രശസ്തമായ 18 വമ്പൻ കമ്പനികളാണ് ഇറാന്റെ ഭീഷണി പട്ടികയിലുള്ളത്. ഏപ്രിൽ 1 മുതൽ ഈ കമ്പനികൾക്ക് നേരെ ആക്രമണം തുടങ്ങുമെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെതിരെയുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളിലും സൈനിക നീക്കങ്ങളിലും ഈ കമ്പനികൾ സഹായിക്കുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം.

Sharjah city AG

Comments are closed.