ഇറാൻ : ഇറാൻ്റെ സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നതായി സൂചിപ്പിക്കുന്ന ഹൈ-റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ വ്യോമസേനയുടെ സി-130 ട്രാൻസ്പോർട്ട് വിമാനം പാർക്ക് ചെയ്തിരിക്കുന്നതായി ചിത്രങ്ങളിൽ വ്യക്തമാണ്. ഇസ്രായേലിൻ്റെയും അമേരിക്കയുടെയും ശക്തമായ വ്യോമാക്രമണങ്ങളിൽ നിന്ന് തങ്ങളുടെ പ്രധാനപ്പെട്ട സൈനിക ആസ്തികൾ സംരക്ഷിക്കാനാണ് ഇറാൻ ഈ നീക്കം നടത്തിയതെന്ന് കരുതപ്പെടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തങ്ങളുടെ രഹസ്യാന്വേഷണ വിമാനങ്ങളും ടാങ്കറുകളും പാകിസ്ഥാനിലേക്ക് മാറ്റിയത് എന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ്റെ സി-130 വിമാനങ്ങളുടെ നിറത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ പെയിന്റ് സ്കീമാണ് ഇറാൻ്റെ വിമാനത്തിനുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Comments are closed.