പരസ്യങ്ങളിൽ സ്ത്രീകൾ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറാൻ
ടെഹ്‌റാൻ: ഇറാനിൽ പുറത്തിറങ്ങിയ മാഗ്‌നം എന്ന ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയതിനു പരസ്യങ്ങളിൽ സ്ത്രീകൾ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇറാൻ സാംസ്കാരിക മന്ത്രാലയവും ഇസ്ലാമിക് ഗൈഡൻസും ആണ് പ്രഖ്യാപനം നടത്തിയത്. മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ആണ് യുവതി അഭിനയിച്ചത്. എന്നാല്‍ ഇവരുടെ ശിരോവസ്ത്രം അയഞ്ഞ നിലയിലായിരുന്നു. ഇതാണ് ഇത്തരമൊരു വിവാദത്തിലേക്ക് വഴിയൊരുക്കിയത് . ശിരോവസ്ത്ര ചാരിറ്റി നിയമങ്ങൾ അനുസരിച്ച്, സ്ത്രീകൾക്ക് പരസ്യങ്ങളിൽ അഭിനയിക്കാൻ അനുവാദമില്ലെന്നാണ് റിപ്പോർട്ട്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കുന്നത് നിര്ബന്ധമാക്കിയിരുന്നു. ഇത്തരം പരസ്യങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
