Ultimate magazine theme for WordPress.

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ ഇന്നു മുതൽ

നവ. 23 ദുബായ് : ഐപിസി UAE റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23 , 24 , 25 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും . ദിവസവും വൈകീട്ട് 7:30 മുതൽ 9:30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ സാബു വർഗ്ഗീസ് ഹൂസ്റ്റൺ ) , ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് , പാസ്റ്റർ കെ.എം ജോസഫ് പെരുമ്പാവൂർ എന്നിവർ പ്രസംഗിക്കും . റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം , ഉൽഘാടനം ചെയ്യും . റീജിയൻ ഭാരവാഹികളായ പാസ്റ്റർ കെ.വൈ. തോമസ് , പാസ്റ്റർ അലക്സ് അബ്രഹാം , പാസ്റ്റർ ഷനോജ് നൈനാൻ , ജേക്കബ് വർഗ്ഗീസ് , രാജു ജോൺ , ഡൈനീസ് തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ ഐപിസി . ഇമ്മാനുവേൽ ദുബായ് , ഐപിസി അജ്മാൻ . ഐപിസി ഫിലദൽഫിയ ദുബായ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . എല്ലാ വർഷവും നടക്കുന്നത് പോലെ ഈ വർഷവും ഡിസംബർ 2 ന് രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു.

Leave A Reply

Your email address will not be published.