ഐ പി സി തിരുവനന്തപുരം വെസ്റ്റ് ഡിസ്ട്രിക് 34 മത് കൺവൻഷൻ ഫെബ്രുവരി 23 മുതൽ
തിരുവനന്തപുരം: ഐ പി സി തിരുവനന്തപുരം വെസ്റ്റ് ഡിസ്ട്രിക് 34മത് കൺവനഷൻ ഫെബ്രുവരി 23 മുതൽ 26 വരെ ഐ.പി.സി ഫെയ്ത്ത് സെൻ്റർ പേരൂർക്കട സഭയിൽ വച്ച് നടക്കും. തിരുവനന്തപുരം വെസ്റ്റ് ഡിസ്ട്രിക് ഇൻചാർജ് പാ. ചാക്കോ വർഗീസ് ഉദ്ഘാടനം ചെയുന്ന മീറ്റിങ്ങിൽ പാസ്റ്റർമാരായ കെ സി തോമസ്, രാജു മേത്ര, രാജു പൂവക്കാല, വി പി ഫിലിപ്പ് എന്നിവർ പ്രസംഗിക്കുന്നു. 25 ന് രാവിലെ 9.30 മുതൽ നടക്കുന്ന പ്രത്യേക മീറ്റിങ്ങിൽ പുതുതായി നിലവിൽ വന്ന തിരുവനന്തപുരം പേരൂർക്കട സെൻ്ററിൻ്റെ ഉദ്ഘാടനവും പാ. ചാക്കോ വർഗീസിനെ തിരുവനന്തപുരം വെസ്റ്റ് സെൻ്റർ ശുശ്രൂഷകനായി നിയമന ശുശ്രൂഷയും രണ്ട് സുവിശേഷകരുടെ ഓർഡിനേഷൻ ശുശ്രൂഷയും നടക്കും.
ഐ.പി.സി സംസ്ഥാന പ്രസിഡൻ്റ് പാ. കെ സി തോമസ്, വൈസ് പ്രസിഡൻ്റ് പാ. ഏബ്രഹാം ജോർജ്, സക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ജോയ്ൻ്റ് സക്രട്ടറിമാരായ പാ. രാജു ആനിക്കാട് ബ്രദർ. ജെയിംസ് ജോർജ് വേങ്ങൂർ ട്രഷറർ ബ്രദർ പി.എം.ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും. ഐ.പി.സി മുൻ ജനറൽ പ്രസിഡൻറ് പാ. കെ.സി. ജോൺ മുഖ്യാതിഥി ആയിരിക്കും. ഐ.പി.സി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പാ.സി സി ഏബ്രഹാമും പ്രസംഗിക്കും. ഫെയ്ത്ത് സെൻ്റർ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.
